ദോഹ. എന്‍.വി.ബി.എസ് സ്ഥാപകരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും സമാഹരിച്ച് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ക്വോട്ട് ഫോര്‍ ഓള് ഒക്കേഷന്‍സ് ദോഹയില്‍ പ്രകാശനം ചെയ്തു.
സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി സുഹറ പാറക്കലിന് ആദ്യ പ്രതി നല്കി മാത് ഗീക്ക് എഡ്യൂക്കേഷണ്‍ കണ്‍സല്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഇ.പി.അജീനയാണ് പ്രകാശനം നിര്‍വഹിച്ചത്.
വാക്കുകളുടെ വിസ്മയകരമായ ശക്തിയെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സമൂഹത്തെ പ്രചോദിപ്പിക്കാനും പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുമെന്നും വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന പ്രചോദനാത്മകമായ ഉദ്ധരികള്‍ സമാഹരിക്കുകയെന്നത് ശ്ളാഘനീയമാണെന്നും അജീന പറഞ്ഞു. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മ്മയായ കുവാഖിൻ്റെ കുടുംബ സംഗമം ഫെബ്രുവരി 28നു വെള്ളിയാഴ്ച നുഐജയിലെ കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ അങ്കണത്തിൽ നടക്കും.
കുടുംബസമേതം ഒത്തുച്ചേരാനും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ തുടങ്ങി ഒരുപാട് പരിപാടികൾ സംഗമത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2:00 മണിക്ക് തുടങ്ങി രാത്രി 8:00 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിലേക്ക് കുവാഖ് കുടുംബാംഗങ്ങളോടൊപ്പം സംഘടനയുടെ ഭാഗവാക്കാവാൻ ആഗ്രഹിക്കുന്ന കണ്ണൂർ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അറിയിച്ചു. ......
ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി നിവാസികളുടെ കൂട്ടായ്മയും ഒത്തുകൂടലും ആഘോഷമാക്കി ഏകദിന-ശൈത്യകാല കേമ്പ്, മൊഹബ്ബത്ത് കാ സഫർ എന്ന പേരിൽ ഖത്തറിലെ വിദൂര പ്രദേശമായ അൽ ഷമാലിലെ ജഫാറ റിസോർട്ടിലാണ് ഏകദിന കേമ്പ് സംഘടിപ്പിച്ചത്. കളിയും ചിരിയും കലാ-കായിക മത്സരങ്ങളും തട്ടുകട വിഭവങ്ങളുമായി ആഘോഷമാക്കിയ നാട്ടുകാർ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവെക്കുന്നതായി. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ ഇന്ത്യൻ എമ്പസി അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിലുമായി സഹകരിച്ച് ബേക്കർടില്ലി മുഖ്യ പ്രായോജകരായി റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്സസ് ഇൻ ഖത്തർ എന്ന പേരിൽ ഷെറാട്ടൺ ദോഹയിൽ ഇന്ത്യൻ വ്യാപാര വ്യവസായ വാണിജ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി ബിസിനസ്സ് രംഗത്തെ ഇരുനൂറ്റി അമ്പതോളം വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് ദോഹയിലെ മലയാളി കൂട്ടായ്മകളിൽ അതിനൂതനമായ രീതിയിൽ സൗജന്യമായി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് സംസാരിച്ചു. ഈ ബിസിനസ്സ് മീറ്റ് ഖത്തറിലെ വ്യാപാര സുഹൃത്തുക്കൾക്ക് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ബേക്കർടില്ലി ദോഹ മാനേജിംഗ് പാർട്ണറായിട്ടുള്ള രാജേഷ് മേനോൻ പരിപാടിയുടെ കീനോട്ട് സ്പീക്കറും മോഡറേറ്ററും ആയിരുന്നു. ......
ഖത്തറിലെ പ്രമുഖ ആർട്ട് സെൻററായ ടാക് ഖത്തർ കലാസമർപ്പൺ 2025 എന്ന പേരിൽ നടത്തുന്ന വാർഷികാഘോഷങ്ങളുടെ ഒന്നാം ഘട്ടം, അബുഹമൂർ ICC ആശോകഹാളിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു.
അക്കാദമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു സുപ്രധാനമായ നാഴിക കല്ലായി മാറിയ, വർണ്ണശബളവും പ്രൗഡഗംഭീരവുമായ ആഘോഷരാവ്, ടാക് വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശവും ടാക് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുള്ള മറ്റ് വിവിധ കലാപരിപാടികൾ, ഇൻസ്ട്രുമെന്റ്-ചെണ്ട ഫ്യൂഷൻ എന്നിവക്കൊപ്പം ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന നയനാനന്ദകരമായ പ്രകടനങ്ങൾക്കാണ് പ്രൗഢ സദസ്സ് സാക്ഷ്യം വഹിച്ചത്.
ടാക് എംഡി . ശ്രീ പി മൊഹ്സിൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ എം ഇ എസ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹമീദാ കാദർ ഉത്ഘാടനം നിർവ്വഹിച്ചു. ......
ദോഹ: ഇൽഹാം- 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച എഡുക്കേഷണൽ ആൻഡ് മോട്ടിവേഷൻ പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ......
ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്കാരം. ......
പ്രവാസി വിദ്യാർഥികൾ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സിജി ദോഹ ചാപ്റ്റർ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. മാറിയ സാഹചര്യത്തിൽ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ ആഗോള തലത്തിൽ തന്നെ വന്നുകൊണ്ടിരിക്കുന്ന സമഗ്രമായ ,മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് ഈ മേഖലയിൽ ഫലപ്രദമായി ഇടപെടൽ നടത്താനാവുക.
മൂന്ന് പതിറ്റാണ്ടിലേറെ കാലം പ്രവർത്തന രംഗത്തുള്ള സിജിയുടെ സൗജന്യ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണമെന്നും ജനറൽ ബോഡി അഭ്യർത്ഥിച്ചു. ......